തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തി വെച്ചിരുന്ന അന്തര്‍ ജില്ലാ ബസ് സര്‍വീസുകള്‍ ബുധനാഴ്ച മുതല്‍ പുനഃരാരംഭിക്കും. ദൂര ജില്ലകളിലേക്ക് സര്‍വീസുകള്‍ ഉണ്ടാകില്ല. തൊട്ടടുത്ത ജില്ലകളിലേക്ക് മാത്രമായിരിക്കും സര്‍വീസ് നടത്തുക. യാത്രക്കാര്‍ക്ക് എല്ലാ സീറ്റിലും ഇരുന്ന് യാത്ര ചെയ്യാം. രാവിലെ 5 മുതല്‍ രാത്രി 9 വരെയാകും ബസ് സര്‍വീസ് ഉണ്ടാകുക.


1037 ഫാസ്റ്റ് പാസഞ്ചര്‍ അയല്‍ ജില്ലകളിലേക്ക് ഓടും. ബസില്‍ യാത്രക്കാരെ നിര്‍ത്തി കൊണ്ട് യാത്ര ചെയ്യിക്കില്ല. യാത്രക്കാരും ബസ് ജീവനക്കാരും മാസ്‌കും കയ്യുറയും ധരിക്കണം. കണ്ടയ്ന്‍മെന്‍്റ് സോണുകളിലും ഹോട്സ്പോട്ടുകളിലും ബസ് സര്‍വീസ് ഉണ്ടാകില്ല.

Leave a Reply

Your email address will not be published. Required fields are marked *