വെബ്ഡസ്‌ക്: കാല്‍പന്തുകളിയില്‍ ഇന്ത്യയുടെ സ്വപ്‌നവും ആറംഗകുടുംബത്തിനുളള ആഹാരത്തിന്റെ ഏക ആശ്രയവുമായ അന്‍വര്‍അലി ഹൃദയസംമ്പന്ധമായ അസുഖവുമായി മല്ലിട്ടുകൊണ്ടിരിക്കുകയാണ്. രോഗമുക്തിക്കായി പ്രാര്‍ത്ഥനയില്‍ മുഴുകിയിരിക്കുയാണ് അദ്ദേഹത്തിന്റെ കുടുംബം. കാണുന്നവരോടെല്ലാം അന്‍വറിന്റെ പിതാവ് അബ്ദുല്‍ റസാഖ് തന്റെ മകനുവേണ്ടി പ്രാര്‍ത്ഥിക്കാനാവിശ്യപ്പെടുന്നു. കഴിഞ്ഞ വര്‍ഷമാണ് അന്‍വര്‍ അലിക്ക് ഹൃദയസംമ്പന്ധമായ അസുഖമാണെന്ന് തിരിച്ചറിഞ്ഞത്. അതോടെ അലിയുടെ ഫുഡ്‌ബോള്‍ സ്വപ്‌നം കോമയിലാകുകയായിരുന്നു.

കഴിഞ്ഞ ഒരു വര്‍ഷത്തിനുശേഷം അലിക്ക് കളിക്കളത്തിലേക്കിറങ്ങാന്‍ പറ്റുമോയെന്ന് ഇന്ത്യന്‍ ഫുഡ്‌ബോള്‍ ഫെഡറേഷന്‍ അടുത്ത പത്തുദിനങ്ങള്‍ക്കുളളില്‍ തിരുമാനിക്കുമെന്നാണ് കായിക വൃത്തങ്ങളില്‍ നിന്നും അറിയാനാകുന്നത്.

”കാര്യമായി വരുമാനം ഒന്നും ഇപ്പോളില്ല. അന്‍വര്‍ ആയിരുന്നു ഞങ്ങളുടെ ആഹാരത്തിനുളള ഏക ആശ്രയം. അവന്റെ ചികിത്സാചെലവിനുവേണ്ടി ഞാനിതാ ഈ മാടുകളെ വളര്‍ത്തുന്നു. അവന്റെ ആരോഗ്യത്തിനും സന്തോഷത്തിനു വേണ്ടിയാണ് ഈ മാടുകളെ വളര്‍ത്തുന്നത്. ഇതുപോലുളള സങ്കടം ആര്‍ക്കും വരാതിരിക്കട്ടെ” അബ്ദുല്‍ റസാഖ് പറഞ്ഞു.

അതെസമയം, ഒരു വര്‍ഷമായി ചികിത്സയിലുളള അന്‍വര്‍ അലിയുടെ കാര്യത്തില്‍ ഇന്ത്യന്‍ ഫുഡ്‌ബോള്‍ ഫെഡറേഷന്‍ കാര്യമായി ഒന്നും ചെയ്തിട്ടില്ല. ” വൈദ്യരംഗത്തെ ഒരു വിദഗ്ധന്റെ നിര്‍ദ്ദേശം തേടിയ ശേഷം അനവര്‍ അലിയുടെ കാര്യത്തില്‍ ഫെഡറേഷന്റെ ഇടപ്പെടലുണ്ടാകും.” എന്നാണ് ഐഎഫ്എഫ് എക്‌സിക്യൂട്ടീവ് അംഗ് വിശദീകരിച്ചത്. ജലന്ധറിലെ ഗ്രാമത്തില്‍ ക്രിക്കറ്റ് കളിച്ചുവളര്‍ന്ന അനവര്‍ അലി കാല്‍പന്തു മൈതാനങ്ങളില്‍ അനിഷേധ്യനായ പ്രതിരോധമായിരുന്നു കാഴ്ച്ചവെച്ചത്. ഫിഫയുടെ ലോകകപ്പില്‍ കളിച്ച ഇന്ത്യയുടെ 2017ലെ അണ്ടര്‍ 17 ആദ്യബാച്ചിന്റെ സംഭാവനയാണ് അനവര്‍ അലി.

യുഎസ്എ, കൊളമ്പിയ, ഘാന എന്നീ രാജ്യങ്ങളോട് ഇന്ത്യ പൊരുതിയ ആകര്‍ഷണീയമായ മത്സരങ്ങളില്‍ തിളങ്ങിയിരുന്നു അനവര്‍ അലിയെന്ന കാല്‍പന്തുകളിയിലെ ഇന്ത്യന്‍ താരം. ആ കൊല്ലം ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അദ്ദേഹത്തിന് 30 ലക്ഷം രൂപ നല്‍കി. അനവറിന്റെ തിരിച്ചുവരവിനായി അദ്ദേഹത്തിന്റെ കുടുംബം ആഗ്രഹിന്നതുപോലെ രാജ്യത്തെ പ്രമുഖ കായിക സ്‌നേഹികളും ആഗ്രഹിക്കുന്നുണ്ട്. ഫളോയിഡ് പിന്റോയെന്ന അന്‍വറിന്റെ കോച്ച് പറയുന്നതിങ്ങനെ: ”അസാധ്യമായ പ്രതിരോധമാണ് അന്‍വര്‍’ അന്‍വറിന്റെ ക്ലബായ മിനര്‍വ്വയുടെ ഉടമ ബാലാജിയും അന്‍വറിന്റെ ആ അവസ്ഥയില്‍ സങ്കടത്തിലാണ്. അന്‍വറിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് രാജ്യത്തിന്റെ ഫുഡ്‌ബോള്‍ യശസിനു ചിറകുമുളക്കുന്നതുപോല അദ്ദേഹത്തിന്റെ കുടുബത്തിന്റെ അതിജീവനത്തിന്റെ കരുത്തും ആയിരിക്കും. എന്തുകൊണ്ടു അന്‍വര്‍ തിരിച്ചുവരണമെന്ന് ഒരുമിച്ചാഗ്രഹിച്ചാല്‍ ആ തിരിച്ചുവരവ് സാദ്ധ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *