ബം​ഗളൂരു: ഇന്ത്യൻ അഭ്യന്തര കാർവിപണിയിൽ 50 ശതമാനം ഡിമാന്റ് ഇടിഞ്ഞതായി റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു. നേരത്തെ തന്നെ വിൽപ്പന യിൽ ചെറിയ കുറവു തുടങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് കൊറോണയെ തുടർന്നുളള ലോക്ഡൗണും വിപണിയെ സാരമായി ബാധിച്ചത്. ഉപഭോക്താക്കൾ വലിയ പർച്ചേഴ്സ് നിർത്തിവെച്ചതാണ് ഇപ്പോൾ അനുഭവിക്കുന്ന പ്രതിസന്ധിയെന്നാണ് ഇന്ത്യൻ വാഹന ഉൽപാദകരുടെ അസോസിയേഷൻ ഭാരവാഹികളെ ഉദ്ധരിച്ച് റോയിറ്റർ റിപ്പോർട്ട് ചെയ്തു. ജൂണിൽ മാത്രം കാർവിപണിയിലുണ്ടായ തകർച്ച 58 ശതമാനമാണ്. കൊറോണ ഉണ്ടാക്കിയ അനിശ്ചിതത്വം ഇപ്പോഴും തുടരുന്നതിനാൽ ഉൽപാദകർ ആശങ്കയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *