മാധ്യമപ്രവര്‍ത്തകനും റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫുമായ അര്‍ണാബ് ഗോസ്വാമിക്കും റിപ്പബ്ലിക് ടിവി എഡിറ്ററും ഭാര്യയുമായ സംമയബ്രത റായ് ഗോസ്വാമിക്കും നേരെ ആക്രമണം. ഇന്നലെ അര്‍ദ്ധരാത്രി മുംബൈയിലെ ചാനല്‍ സ്റ്റുഡിയോയില്‍ നിന്ന് മടങ്ങുംവഴിയാണ് ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന് നേരെ ആക്രമണം ഉണ്ടായത്. ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നും ദേശീയ നേതൃത്വം അറിഞ്ഞാണ് ഇതെന്നും അര്‍ണാബ് ആരോപിച്ചു.

അര്‍ണാബും ഭാര്യയും സഞ്ചരിച്ചിരുന്ന കാര്‍ വീടിന് അടുത്ത് എത്താറായപ്പോഴാണ് രാത്രി പന്ത്രണ്ടിനും ഒരു മണിക്കും ഇടയില്‍ ആക്രമണം ഉണ്ടാകുന്നത്. മുഖം മൂടി ധരിച്ച രണ്ടുപേര്‍ അടങ്ങുന്ന സംഘം ബൈക്ക് കാറിന് മുന്നിലേക്ക് ഓടിച്ചുകയറ്റാന്‍ ആദ്യം ശ്രമിച്ചു. ഇവരെ വെട്ടിച്ച് മുന്നോട്ട് നീങ്ങിയപ്പോള്‍ ഇവര്‍ വീണ്ടുമെത്തി വാഹനം തടയുകയായിരുന്നു. വാഹനത്തിലേക്ക് കുപ്പികള്‍ വലിച്ചെറിഞ്ഞ് ഭീഷണി മുഴക്കിയ സംഘം വിന്‍ഡോ ഗ്ലാസുകള്‍ തകര്‍ക്കാനും ശ്രമം നടത്തി. കൂടാതെ വാഹനത്തില്‍ കറുത്ത മഷി ഒഴിക്കുകയും ചെയ്തു. ഇവരെ പിന്നാലെ എത്തിയ അര്‍ണാബിന്റെ സുരക്ഷ ജീവനക്കാര്‍ എത്തി പിടികൂടുകയായിരുന്നു.

അര്‍ണാബിനെ ഒരു പാഠം പഠിപ്പിക്കാനായി കോണ്‍ഗ്രസ് അയച്ചതാണ് തങ്ങളെയെന്ന് ഇവര്‍ പറഞ്ഞതായി സെക്യൂരിറ്റി ജീവനക്കാര്‍ ആരോപിച്ചു. രണ്ടുപേരും ഇപ്പോള്‍ മുംബൈ പൊലീസിന്റെ കസ്റ്റഡിയിലാണ്. പൊലീസ് കേസെടുത്തു. സോണിയ ഗാന്ധിയുടെ അറിവോടെയാണ് ഈ സംഭവമെന്നും ഇന്നലെ ചാനല്‍ ചര്‍ച്ചയ്ക്കിടെ സോണിയക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നതായും അര്‍ണാബ് ഗോസ്വാമി തുടര്‍ന്ന് നടത്തിയ ലൈവില്‍ ആരോപിച്ചു. പത്രാധിപന്‍മാരുടെ സംഘടനയായ എഡിറ്റേഴ്‌സ് ഗില്‍ഡില്‍ നിന്ന് പാല്‍ഘറിലെ സന്യാസിമാരുടെ ആള്‍ക്കൂട്ട ചൂണ്ടിക്കാണിച്ച് അര്‍ണാബ് കഴിഞ്ഞ ദിവസമാണ് രാജിവെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *