പന്തീരാങ്കാവ് യുഎപിഎ കേസിൽ അലൻ ശുഹൈബിനും താഹ ഫസലിനും ജാമ്യം. അറസ്റ്റിലായി പതിനഞ്ച് മാസത്തെ ജയിൽ ജീവിതത്തിന് ശേഷമാണ് ഇരുവർക്കും ജാമ്യം ലഭിച്ചത്. എൻഐഎ കോടതിയാണ് ഇരുവർക്കും ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

സിപിഐ-മാവോയിസ്റ്റ് സംഘടനയുമായി ബന്ധം പാടില്ലെന്ന് കോടതിയുടെ നിബന്ധനയിൽ പറയുന്നു. എല്ലാ മാസവും ആദ്യ ശനിയാഴ്ച പൊലീസ് സ്റ്റേഷനിൽ എത്തി ഒപ്പു വയ്ക്കണമെന്നും കോടതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *