ആന്ധ്രപ്രദേശിലെ വിശാഖ പട്ടണത്ത് പോളിമര്‍ കമ്പനിയില്‍ രസവാതകം ചോര്‍ന്നു മൂന്ന് മരണം.
വിശാഖപട്ടണം ജില്ലയിലെ ആര്‍ആര്‍ വെങ്കട്ടപുരത്തുള്ള എല്‍ജി പോളിമര്‍ ഇന്‍ഡസ്ട്രീസില്‍ നിന്നാണ് രാസവാതകം ചോര്‍ന്നത്. സംഭവ സ്ഥലത്ത് നിരവധിപേര്‍ ബോധരഹിതരായെന്നാണ് റിപ്പോര്‍ട്ട്. അഞ്ച് കിലോമീറ്റര്‍ ദൂരത്തിലധികം വിഷവാതകം പരന്നിട്ടുണ്ടെന്നാണ് നിഗമനം. ഇരുപതോളം ഗ്രാമങ്ങള്‍ ഒഴിപ്പിക്കുകയാണ്. പ്രദേശത്ത് ഇരുനൂറോളം പേര്‍ വീടുകളില്‍ കുടുങ്ങിപ്പോയിട്ടുണ്ട്.

പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് എല്‍ജി പോളിമര്‍ പ്ലാന്റില്‍ രാസവാതക ചോര്‍ച്ച ഉണ്ടായത്. ഗോപാല്‍പുരത്തെ ആശുപത്രിയിലെക്ക് എത്തിച്ച ഇരുപതോളം പേര്‍ അതീവ ഗരുതര അവസ്ഥയിലാണ്.


ലോക്ക്ഡൗണിന് ശേഷം ഇന്ന് കമ്പനി വീണ്ടും പ്രവര്‍ത്തനം ആരംഭിക്കാനിരിക്കെയാണ് അപകടം ഉണ്ടായത്. ഇതിനായി കഴിഞ്ഞ ദിവസം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിരുന്നു. ഇതിനിടെയാണ് ഇന്ന് പുലര്‍ച്ചെ അപകടമുണ്ടായത്. വീടുകളില്‍ നിന്ന് പുറത്ത് വരുന്നവരെ ആശുപത്രിയിലേക്ക് മാറ്റികൊണ്ടിരിക്കുകയാണ്. പ്രദേശത്ത് കൂടുതല്‍ അഗ്‌നിശമന യൂണിറ്റും പൊലീസും എത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *