തബ് ലീഗ് സമ്മേളനത്തിൽ നിന്നും പടർന്ന കോവിഡ് ബാധ കേരളത്തിലും. ഇന്ന് കോവിഡ് സ്ഥിരീകരിച്ച രണ്ടുപേർ നിസാമുദ്ദീനിൽ നടന്ന തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർ. കൊല്ലത്ത് 27 വയസ്സുള്ള ഗർഭിണിക്കും കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരിൽ 200 പേർ വിദേശത്തുനിന്ന് എത്തിയ മലയാളികളാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

നിസാമുദ്ദീനിൽ നടന്ന തബ് ലീഗ് സമ്മേളനത്തിൽ 157 പേർ പങ്കെടുത്തു. സമ്മേളനത്തിൽ പങ്കെടുത്ത മുഴുവൻ പേരുടെയും വിശദാംശങ്ങൾ ശേഖരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി.

മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയുമായി വീഡിയോ കോൺഫറൻസ് നടത്തി. ഇതിൽ ആവശ്യങ്ങൾ ഉന്നയിച്ചു. സംസ്ഥാനത്തിന്റെ വായ്പാ പരിധി ഉയർത്തണമെന്ന് ആവശ്യപ്പെട്ടു. കേരളത്തിന് 157 കോടി കേന്ദ്ര സഹായം അനുവദിച്ചു. ചരക്കുനീക്കം ഉറപ്പുവരുത്തണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

റാപിഡ് ടെസ്റ്റ് കിറ്റുകൾ ഹോങ്കോങ്ങിൽ നിന്നും കൊണ്ടുവരാൻ നടപടി വേണം.
കോവിഡ് മൂലം വിദേശത്ത് മരിച്ചവരെ നാട്ടിൽ എത്തിക്കുക പ്രായോഗികമല്ല. കോവിഡ് മൂലമല്ലാതെ മരണമടഞ്ഞവരുടെ മൃതദേഹം നാട്ടിലെത്തിക്കണം.

ജില്ലാതലത്തിൽ സന്നദ്ധ പ്രവർത്തകരെ ഉൾപ്പെടുത്തി നിരീക്ഷണ സമിതി രൂപീകരിക്കും. സംസ്ഥാനത്തെ 8 ജില്ലകൾ ഹോട്ട് സ്പോട്ട് ലിസ്റ്റിൽ.

അടിയന്തര ഘട്ടത്തിൽ ആശുപത്രികൾക്ക് പുറമെ ലോഡ്ജ്, ഹോട്ടൽ മുറികളും ഉപയോഗിക്കും. പരിസര ശുചിത്വം ഏറ്റവും പ്രധാനം എന്ന് മുഖ്യമന്ത്രി.

പോത്തൻകോട് കൂടുതൽ കരുതൽ വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു കുടുംബത്തെയും ഒറ്റപ്പെടുത്തരുത്. ഇവിടെ ജനജീവിതം സ്തംഭിപ്പിക്കരുത്. പൊതുപ്രവർത്തകർ മുൻകരുതൽ ഇല്ലാതെ പ്രവർത്തിക്കുന്നു. ആരും വൈറസ് ഭീഷണിക്ക് അതീതരല്ല. വ്യാജവാർത്തകൾ വ്യാപകമായി പ്രചരിപ്പിക്കുന്നു.

തദ്ദേശസ്ഥാപനങ്ങൾക്ക് പദ്ധതി വിഹിതമായി 1646 കോടി അനുവദിച്ചു. തുക കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാം.

പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം 1663 കേസുകൾ എടുത്തു. ബാനറും കൊടിയും വെച്ചുള്ള അണുനശീകരണ പ്രവർത്തനങ്ങൾ അനുവദിക്കില്ല.

28,36,000 പേർ രണ്ടുദിവസംകൊണ്ട് റേഷൻ വാങ്ങി. പെൻഷൻ വിതരണം തിരക്കില്ലാത്ത നടന്നു. കൃഷിക്കാരുടെ പെൻഷൻ മുടങ്ങാതെ നൽകും. നിർമ്മാണ തൊഴിലാളികൾക്ക് ക്ഷേമനിധിയിൽ നിന്ന് 1000 രൂപ വീതം നൽകും.

നേഴ്സുമാരെ പിരിച്ചു വിട്ട സ്വകാര്യ ആശുപത്രിയുടെ നടപടിക്കെതിരെ സർക്കാർ ഇടപെടും.

കാസർഗോഡ് രണ്ടു മാധ്യമപ്രവർത്തകരുടെ അടുത്ത ബന്ധുക്കൾക്ക് രോഗബാധ. മാധ്യമപ്രവർത്തകരും ഒപ്പമുള്ളവരും ജാഗ്രത പാലിക്കണം. പ്രത്യേക ഓൺലൈൻ പഠന സൗകര്യം ഒരുക്കും.

സാലറി ചലഞ്ചിൽ മികച്ച പ്രതികരണമെന്ന് മുഖ്യമന്ത്രി. സർക്കാർ നടത്തിയത് അഭ്യർത്ഥന. ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് ആണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *