ഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് 19 ബാധിതരുടെ എണ്ണം 258 ആയെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് അറിയിച്ചു. മഹാരാഷ്ട്രയില്‍ 11 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്ട്രയില്‍ മാത്രം കൊവിഡ് ബാധിച്ചവരുടെ എണ്ണം 63 ആയി മാറുകയാണ്. പശ്ചിമബംഗാളില്‍ ഒരാള്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ അഞ്ച് പേരാണ് ആകെ കൊവിഡ് ബാധിച്ച് മരിച്ചത്. ദില്ലിയിലും മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണ്ണാടക സംസ്ഥാനങ്ങളിലുമാണ് മരണം നടന്നിരിക്കുന്നത്.

പശ്ചിമ ബംഗാളില്‍ കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത് സ്‌കോട്ട്‌ലാന്‍ഡില്‍ നിന്ന് തിരിച്ചെത്തിയ യുവതിക്കാണ്. ഇതോടെ ഇവിടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി. കേരളത്തിലും പുതിയ ആളുകളില്‍ കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. മദ്ധ്യപ്രദേശിലും ഹിമാചല്‍ പ്രദേശിലും ഇന്നലെ ആദ്യമായി കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിന്നു.

ഇന്ത്യയില്‍ 22 പേര്‍ രോഗം പൂര്‍ണ്ണമായും ഭേദമായി ആശുപത്രി വിട്ടു. ഒരു രോഗി രാജ്യത്ത് നിന്ന് പോയതായും ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *