ലോകത്ത് ഒരു വർഷം 8 ലക്ഷത്തോളം ആളുകൾ ആത്മഹത്യ ചെയ്യുന്നു എന്നാണ് കണക്കുകൾ. അതായത് ഓരോ സെക്കന്റിലും ഒരാൾ വീതം ആത്മഹത്യ ചെയ്യുന്നു. ദേശീയ ക്രൈം റെക്കോർഡ് ബ്യുറോയുടെ 2019 ലെ കണക്കനുസരിച്ച് ഇന്ത്യയിലെ ആത്മഹത്യാ നിരക്കിൽ അഞ്ചാമതാണ് കേരളം. കേരളത്തിലെ ആത്മഹത്യാ നിരക്കിൽ ഒന്നാമത് കൊല്ലം ജില്ലയും.

ജീവശാസ്ത്രപരവും,മനഃശാസ്ത്രപരവും,സാമൂഹികവും,സാംസ്കാരികവും, വിശ്വാസപരവുമായ കാര്യങ്ങൾ ആത്മഹത്യക്ക് കാരണമാവുന്നു.അത് കൊണ്ട് തന്നെ ഈ ഘടകങ്ങളിലെല്ലാമുള്ള ഇടപെടലുകൾ ഉൾക്കൊള്ളുന്നതാണ് ആത്മഹത്യാ പ്രതിരോധം.

കൂട്ടായ പ്രവർത്തനലത്തിലൂടെ മാത്രമാണ് ആത്മഹത്യാ പ്രതിരോധം ഫലപ്രദമാവുക എന്നതിനാലാണ് കഴിഞ്ഞ രണ്ട് വർഷമായി തുടരുന്ന ആത്മഹത്യാ പ്രതിരോധത്തിനായി കൂട്ടായി പ്രവർത്തിക്കുക എന്ന സന്ദേശം ഇത്തവണയും തുടരുന്നത്. ശാരീരിക ആരോഗ്യത്തിന് നൽകുന്ന പ്രാധാന്യം മാനസികാരോഗ്യത്തിന് നൽകാത്തതും, മാനസികാരോഗ്യ ചികിത്സയോടുള്ള അജ്ഞതയും ആത്മഹത്യാ നിരക്ക് വർധിക്കുന്നതിന് കാരണമാവുന്നു.

ആരെങ്കിലും ആത്മഹത്യ ചെയ്യുമ്പോഴോ,ഇത് പോലെയുള്ള ദിവസങ്ങളിലോ മാത്രം ഒതുങ്ങേണ്ട ഒന്നല്ല ആത്മഹത്യാ പ്രതിരോധപ്രവർത്തനങ്ങൾ. ശാസ്ത്രീയമായ ചികിത്സയിലൂടെയും, ബോധവൽകരണത്തിലൂടെയും, പിന്തുണയിലൂടെയും ആത്മഹത്യാ പ്രതിരോധത്തിന്റെ ഭാഗമാവാനുള്ള തീരുമാനമെടുക്കാനുള്ള ഓർമപ്പെടുത്തലാവട്ടെ സെപ്റ്റംബർ 10 .

ആത്മഹത്യാ പ്രതിരോധത്തിനായി കൂട്ടായി പ്രവർത്തിക്കാം

Leave a Reply

Your email address will not be published. Required fields are marked *