സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് ഒരാൾക്ക് മാത്രം. രോഗം സ്ഥിരീകരിച്ചത് കോഴിക്കോട് സ്വദേശിക്ക്. ഇന്ന് 10 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യവകുപ്പ് അറിയിച്ചു. കാസര്‍ഗോഡ് ജില്ലയിലെ ആറു പേരുടെയും എറണാകുളം ജില്ലയിലെ രണ്ടുപേരുടെയും, മലപ്പുറം, ആലപ്പുഴ ജില്ലകളില്‍ ഓരോരുത്തരുടെ വീതം പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റീവായത്.

ഇതുവരെ സംസ്ഥാനത്ത് 395 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 138 പേര്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് ആകെ 78,980 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 78,454 പേര്‍ വീടുകളിലും 526 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 84 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 18,029 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 17,279 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *