കേരളത്തില്‍ 13 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കാസർകോട് ജില്ലയിൽ 9 പേർക്കും മലപ്പുറം ജില്ലയിൽ 2 പേർക്കും കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

രോഗം ബാധിച്ചവരില്‍ 7 പേർ വിദേശത്തു നിന്ന് വന്നവരാണ്. മൂന്നു പേർക്ക് രോഗം പകർന്നത് സമ്പർക്കം വഴിയാണ്. 3 പേർ നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തവർ ആണ്.

കേരളത്തില്‍ 327 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ 266 പേർ ചികിത്സയിലാണ്. സംസ്ഥാനത്ത് ആകെ 1,52,804 പേർ നിരീക്ഷണത്തിലാണ്. തിരുവനന്തപുരത്ത് ഇന്ന് വന്ന 142 പരിശോധനാഫലങ്ങൾ നെഗറ്റീവ് ആണ്.

സംസ്ഥാനത്തെ രോഗവ്യാപനം തടഞ്ഞുനിർത്താൻ നമുക്ക് കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിദേശത്ത് ആകെ18 പതിനെട്ട് മലയാളികൾ മരിച്ചു. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ മരണം സംഭവിച്ചിരിക്കുന്നത്. എട്ടുപേരാണ് അമേരിക്കയിൽ മാത്രം മരിച്ച മലയാളികൾ .

Leave a Reply

Your email address will not be published. Required fields are marked *