സംസ്ഥാനത്ത് ഇന്ന് 6 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് രണ്ടു പേർക്കും കൊല്ലം, പാലക്കാട്, മലപ്പുറം, കാസർഗോഡ് എന്നീ ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

137750 പേരാണ് വീടുകളിൽ നിരീക്ഷണത്തിലുള്ളത്. 620 പേർ ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിയുന്നു. ഇന്ന് മാത്രം 148 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏതെങ്കിലും തരത്തിലുള്ള സാമൂഹിക വ്യാപനം ഉണ്ടോ എന്ന് ഗൗരവമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *