കേരളത്തില്‍ 9 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കാസർകോട് ജില്ലയിൽ 4 പേർക്കും കണ്ണൂർ ജില്ലയിൽ 3 പേർക്കും മലപ്പുറം, കൊല്ലം ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

രോഗം ബാധിച്ചവരില്‍ 4 പേർ വിദേശത്തു നിന്ന് വന്നവരാണ്. മൂന്നു പേർക്ക് രോഗം പകർന്നത് സമ്പർക്കം വഴിയാണ്. 2 പേർ നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തവർ ആണ്.

ഇന്ന് 12 പേർ രോഗ മുക്തരായി. കേരളത്തില്‍ 334 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ 263 പേർ ചികിത്സയിലാണ്. സംസ്ഥാനത്ത് ആകെ1,46,686 പേർ നിരീക്ഷണത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *