ഇന്ന് സംസ്ഥാനത്ത് 9 പേർക്ക് കൂടി കൊവിഡ് 19 ബാധ സ്ഥിരീകരിച്ചു.
കാസർകോട് 7 പേർക്കും തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.
ഇതുവരെ സംസ്ഥാനത്ത് 251 പേർ ചികിത്സയിൽ കഴിയുന്നു. ഇന്ന് 14 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.
ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് 154 പേരെയാണ്. 169,997 പേർ സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലാണ്. ഇതിൽ 706 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്.
8126 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആണ് .