എംപി ഫണ്ട് നിർത്തലാക്കിയത് പുനപരിശോധിക്കണമെന്നും നടപടി ഫെഡറൽ തത്വങ്ങൾക്കെതിരാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശമ്പളം കുറയ്ക്കുന്ന നടപടി സ്വാഗതാർഹമാണെങ്കിലും എംപി ഫണ്ട് ഒഴിവാക്കിയത് വികസനത്തെ ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രഫണ്ട് അപര്യാപ്തമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡിനുള്ള കേന്ദ്രസഹായം വിവേചനപരമാണെന്നും കേരളത്തിന് കിട്ടിയ ഫണ്ട് അപര്യാപ്തമാണെന്നും അദ്ദേഹം പറഞ്ഞു.

എംഎൽഎ ഫണ്ട് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാം. ഇത് ഉപയോഗിച്ച് മെഡിക്കൽ ഉപകരണങ്ങൾ വാങ്ങാം.

1745 ട്രക്കുകൾ അതിർത്തി കടന്ന് കേരളത്തിലെത്തി.

കർണാടക അതിർത്തി പ്രശ്നം പരിഹരിച്ചു. രോഗികളെ കടത്തിവിടുമെന്ന് കർണാടക ഉറപ്പുനൽകി. ഇതുസംബന്ധിച്ച ഉത്തരവ് കർണാടക പുറത്തിറക്കി.

കൃഷിവകുപ്പ് പച്ചക്കറി സംഭരിക്കും. പ്രാദേശികമായി വിഭവങ്ങൾ ശേഖരിക്കും. കേടായ മത്സ്യം സംസ്ഥാനത്ത് എത്തുന്ന സാഹചര്യം ഉണ്ടായതിനാൽ പരിശോധന കർശനമാക്കാൻ നിർദ്ദേശം നൽകി.

മൃഗ ശാലകൾ അണുവിമുക്തമാക്കാൻ നടപടി സ്വീകരിക്കണം. വളർത്തുമൃഗങ്ങളുടെ കൂടുകളും ശുചിയാക്കണം.

കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തനം മികച്ചതാണെന്നും മത്സര സ്വഭാവത്തിൽ ഭക്ഷണവിതരണം വേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

വർക്ക് ഷോപ്പുകൾ വ്യാഴം, ഞായർ ദിവസങ്ങളിൽ തുറക്കാം. ഇതേ ദിവസങ്ങളിൽ സ്പെയർ പാട്സ് കടകളും തുറക്കാം. മൊബൈൽ ഷോപ്പുകൾ ഞായറാഴ്ച തുറക്കും. ഇലക്ട്രീഷൻ മാർക്കും പ്രവർത്തിക്കാം. എസി, ഫാൻ കടകളും തുറക്കാം.

മലബാറിലെ ക്ഷേത്ര ജീവനക്കാർക്ക് ധനസഹായം നൽകും. 10,000 രൂപ വീതമാണ് സഹായം നൽകുക.

ലോക് ഡൗൺ നീട്ടുന്ന വിഷയത്തിൽ കർമ്മസമിതി സമർപ്പിച്ച റിപ്പോർട്ട് കേന്ദ്രത്തിന് അയക്കും. കേന്ദ്ര തീരുമാനത്തിന് ശേഷമായിരിക്കും തുടർനടപടി.

നഴ്സുമാർക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം. നഴ്സുമാരുടെ പ്രശ്നങ്ങളിൽ ഇടപെടും. കേന്ദ്രത്തെ ആശങ്ക അറിയിച്ചു. മുഖ്യമന്ത്രിമാർക്ക് കത്തയച്ചു. ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *