എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നടത്താന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി. സംസ്ഥാനസര്‍ക്കാരുകളുടെയും സിബിഎസ്ഇയുടെയും അഭ്യര്‍ത്ഥന മാനിച്ചാണ് ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങളില്‍ ഇളവ് പരീക്ഷ നടത്താന്‍ കേന്ദ്രം അനുമതി നല്‍കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയ സെക്രട്ടറി അജയ് ഭല്ല ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചു.

വിദ്യാര്‍ത്ഥികളുടെ അക്കാദമിക താല്‍പര്യം കണക്കിലെടുത്താണ് എല്ലാ സംസ്ഥാനങ്ങളിലെയും പത്ത്, പന്ത്രണ്ട്, ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷ നടത്തുന്നതിന് കേന്ദ്രം ഇളവ് അനുവദിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ അറിയിച്ചു. പുതിയ തീരുമാനമനുസരിച്ച് പരീക്ഷാ നടത്തിപ്പിനുള്ള തിയതി സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം.

ഉപാധികളോടെയാണ് സംസ്ഥാനങ്ങള്‍ക്ക് പരീക്ഷകള്‍ നടത്താന്‍ കേന്ദ്രം അനുമതി നല്‍കിയിരിക്കുന്നത്. ഇതനുസരിച്ച് കണ്ടെയിന്‍മെന്റ് സോണുകളില്‍ പരീക്ഷ കേന്ദ്രങ്ങള്‍ അനുവദിക്കാനാകില്ല. പരീക്ഷാ കേന്ദ്രങ്ങളില്‍ തെര്‍മല്‍ സ്‌കാനിങ്, സാനിറ്റൈസര്‍ സൗകര്യമൊരുക്കണം. വിദ്യാര്‍ത്ഥികളും അധ്യാപകരും മറ്റ് ജീവനക്കാരുമടക്കം ഫെയ്‌സ് മാസ്‌ക് ധരിക്കണം. സാമൂഹിക അകലം പാലിച്ചാകണം പരീക്ഷാ നടത്തിപ്പ്. കുട്ടികളെ പരീക്ഷാകേന്ദ്രങ്ങളില്‍ എത്തിക്കാന്‍ പ്രത്യേക വാഹനങ്ങള്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ഒരുക്കിക്കൊടുക്കണം.

Leave a Reply

Your email address will not be published. Required fields are marked *