കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ അതീവജാഗ്രത പ്രഖ്യാപിച്ചു. വിമാനത്താവളത്തില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ കോവിഡ് പടരുന്ന സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശം. ഇവിടെ നാല് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കോവിഡ് സ്ഥിരീകരിച്ച ഒരു ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ദിവസം വിമാനത്താവളത്തിലെത്തിയിരുന്നു. ഇതോടെയാണ് വിമാനത്താവളത്തിലെ സിഐഎസ്എഫ് കമാന്‍ഡന്റ് ഓഫീസ് അടച്ചത്. കണ്ണൂരില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന 44 സിഐഎസ്എഫ് ഉദ്യോഗസ്ഥരെ അടിയന്തരമായി ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലേക്ക് മാറ്റിയിട്ടുണ്ട്.

കണ്ണൂര്‍ നൂറിലേറെപ്പേര്‍ നിലവില്‍ ചികിത്സയിലുള്ള ഒമ്പത് ജില്ലകളിലൊന്നാണ്. കണ്ണൂരില്‍ 125 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. എന്നാല്‍ 28-കാരനായ എക്‌സൈസ് ഡ്രൈവര്‍ മാത്രമാണ് കണ്ണൂരില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. സംസ്ഥാനത്ത് മരിച്ച 22 പേരില്‍ ബാക്കിയെല്ലാവര്‍ക്കും കോ-മോര്‍ബിഡിറ്റി അസുഖങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ ഇദ്ദേഹത്തിന് അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *