കരിപ്പൂർ വിമാനത്താവളത്തിലെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി. അപകടത്തിൽ നിരവധി പേർക്ക് പരുക്കുണ്ട്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.

ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ വിമാനമാണ് പകടത്തിൽ പെട്ടതെന്നാണ് പ്രാഥമിക നിഗമനം. ഡൽഹിയിൽ നിന്നുള്ള വിമാനമാണെന്ന വിവരവും ലഭിക്കുന്നുണ്ട്. ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിലൂടെ മുഴുവൻ ഓടിയ ശേഷം വിമാനം അതിനപ്പുറമുള്ള ക്രോസ് റോഡിലേക്ക് കടക്കുകയായിരുന്നു. വിമാനത്തിൻ്റെ മുൻഭാഗം കൂപ്പുകുത്തി. പരുക്കേറ്റവരെ കൊണ്ടോട്ടി ആശുപത്രിയിലേക്കും കോഴിക്കോട് മെഡിക്കൽ കോളജിലേക്കും മാറ്റിക്കൊണ്ടിരിക്കുകയാണ്.

കൂടുതൽ ആംബുലൻസുകൾ എത്തിച്ചുകൊണ്ടിരിക്കുകയാനെന്ന് എയർപോർട്ട് അധികൃതർ പറയുന്നു. വിമാനം റൺവേയിലൂടെ അമിത വേഗത്തിലാണ് സഞ്ചരിച്ചതെന്നാണ് വിവരം. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിലായി കനത്ത മഴ തുടരുന്നതുകൊണ്ട് തന്നെ വിമാനം തെന്നിമാറിയതാവാമെന്നും സൂചനയുണ്ട്.

344 യാത്രക്കാരും അഞ്ച് ക്രൂവും അടക്കം 349 പേരാണ് ആകെ വിമാനത്തിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. എത്ര പേർക്ക് പരുക്കു പറ്റിയെന്നതിൽ വ്യക്തതയില്ല. മലപ്പുറം കളക്ടർക്കും കോഴിക്കോട് ജില്ലാ കളക്ടർക്കുമാണ് മുഖ്യമന്ത്രി ഏകോപന ചുമതല നൽകിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *