കാസര്‍കോട് മെഡിക്കല്‍ കോളേജ് കോവിഡ് ആശുപത്രിയായി ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും. തിരുവനന്തപുരത്തുനിന്നുള്ള വിദഗ്ധ മെഡിക്കല്‍ സംഘം കാസര്‍കോട് എത്തി. 27പേരടങ്ങുന്ന വിദഗ്ധസംഘമാണ് കാസര്‍കോട് എത്തിയത്. ജില്ലയില്‍ ഏഴ് വയസുകാരന് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 139 ആയി

സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന നെല്ലിക്കുന്ന് സ്വദേശിയായ ഏഴ് വയസുള്ള ആണ്‍കുട്ടിക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. കുട്ടിയുടെ മാതാപിതാക്കള്‍ നേരത്തെ രോഗം സ്ഥിരീകരിച്ച് ചികിത്സയിലാണ്.

കാസര്‍കോട് മെഡിക്കല്‍ കോളേജ് കോവിഡ് ആശുപത്രിയായി ഇന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. വൈകീട്ടോടെയാവും രോഗികളെ ആശുപത്രിയില്‍ എത്തിക്കുക. ഇരുന്നൂറോളം കിടക്കകളും പത്ത് ഐസിയു കിടക്കകളും ആശുപത്രിയിൽ തയ്യാറാക്കിയിട്ടുണ്ട്. രണ്ടാം ഘട്ടമായി 100 കിടക്കകളും പത്ത് ഐ.സി.യു കിടക്കകളും കൂടി സജ്ജമാക്കാനാണ് പദ്ധതി.

കോവിഡ് ആശുപത്രിയില്‍ സേവനം അനുഷ്ടിക്കാന്‍ 27 പേരടങ്ങുന്ന വിദഗ്ധ സംഘം കാസർകോട് എത്തി. വിദഗ്ധ സംഘം ഇന്ന് മെഡിക്കല്‍ ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കും. അതേസമയം ജില്ലയിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് ഡബിള്‍ ലോക് ഡൗണ്‍ വ്യാപിപ്പിക്കും. രോഗികളുടെ സന്പർക്ക പട്ടികയിലുള്‍പ്പെട്ടവരുടെ സാമ്പിള്‍ ശേഖരണവും പരിശോധനയും കൂടുതല്‍ വേഗത്തിലാക്കുനും തീരുമാനമായിട്ടുണ്ട്. ഇതിനായി ജില്ലയിൽ കൂടുതല്‍ സാന്പിള്‍ കളക്ഷന്‍ സെന്ററുകള്‍ ആരംഭിക്കും. അടുത്ത രണ്ടാഴ്ച കാസർകോട് നിര്‍ണായകമാണെന്നാണ് വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *