കോട്ടയം മെഡിക്കൽ കോളജിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകർ കാസർഗോട്ടേക്ക് യാത്ര തിരിച്ചു. പത്ത് ഡോക്ടർമാർ ഉൾപ്പെടുന്ന 25 അംഗ സംഘമാണ് പുറപ്പെട്ടത്. ഇവർ ദൗത്യം ആരംഭിക്കുന്നതോടെ കാസർഗോഡുള്ള തിരുവനന്തപുരത്തെ ആരോഗ്യ പ്രവർത്തകർ തിരികെ പോകും. റാന്നിയിലെ വൃദ്ധ ദമ്പതിമാർ ഉൾപ്പെടെ അഞ്ച് രോഗികളെയും ചികിത്സിച്ച് ഭേദമാക്കി രാജ്യാന്തര പ്രശംസ നേടിയ മെഡിക്കൽ സംഘമാണ് രണ്ടാം ദൗത്യം ഏറ്റെടുക്കുന്നത്. അഞ്ച് പേരടങ്ങിയ അഞ്ചംഗ സംഘമാണ് യാത്ര പുറപ്പെട്ടത്. ഓരോ സംഘത്തിലും രണ്ട് വീതം ഡോക്ടർമാരും നഴ്‌സുമാരും, ഓരോ നഴ്‌സിംഗ് അസിസ്റ്റന്റുമാണുള്ളത്. രണ്ടാഴ്ചക്കാലമാണ് ഇവർ കാസർഗോഡ് തുടരുക.

സഹപ്രവർത്തകർക്കും, ബന്ധുക്കൾക്കും പുറമേ ജില്ല കലക്ടറും എസ്പിയും ഉൾപ്പെടെ സംഘത്തെ യാത്രയാക്കാൻ എത്തി. കോട്ടയത്ത് നിന്നുള്ള സംഘം ജോലിയിൽ പ്രവേശിക്കുന്നതോടെ തിരുവനന്തപുരത്തെ മെഡിക്കൽ ടീം മടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *