ഏറ്റവുമധികം പേർ ചികിത്സയിലുള്ളത് കണ്ണൂർ ജില്ലയിൽ. ഇവിടെ നിയന്ത്രണം കർശനമാക്കി. കാസർകോട് പുതിയ കേസുകൾ ഇല്ല. ഹോട്ട്സ്പോട്ട് പ്രദേശങ്ങൾ പൂർണമായും സീൽ ചെയ്തു. ലോക് ഡൗൺ ലംഘനത്തിന് 437 കേസുകൾ എടുത്തു. 347 വാഹനങ്ങൾ പിടിച്ചെടുത്തു.

ആരോഗ്യ പ്രവർത്തകർക്കെതിരെയുള്ള അക്രമം തടയാൻ കേന്ദ്രം കൊണ്ടു വന്ന നിയമം സ്വാഗതം ചെയ്യുന്നു.

രാജ്യത്തെ സാമ്പത്തിക വളർച്ചയുടെ തോത് ഇടിഞ്ഞപ്പോഴാണ് മഹാമാരിയുടെ വരവ്. സംസ്ഥാനത്തിന് 7.5% വളർച്ചാ നിരക്ക് നേടാനായി. ദേശീയ വളർച്ചാ ശരാശരി അഞ്ചിൽ താഴെയായി. സംസ്ഥാനത്തിന് വലിയ പ്രത്യാഘാതം ഉണ്ടായി. വാങ്ങൽ ശേഷി കൂടിയ ഘടകങ്ങൾ ഇടിഞ്ഞു.

തനത് നികുതി വരുമാനം ഏതാണ്ട് നിലച്ചു. ചെലവിൽ വലിയ വർധന ഉണ്ടായി. ആരോഗ്യ- ഭക്ഷ്യസുരക്ഷാ മേഖലയിൽ ചെലവ് കൂടി. മഹാമാരിയുടെ പ്രത്യാഘാതങ്ങൾ പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കും. നേരിടുന്ന വെല്ലുവിളി ചെറുതല്ല. പ്രശ്നങ്ങൾ ഉണ്ടായാലും മുന്നോട്ടുപോകും.

ജീവനക്കാരുടെ സഹായവും സഹകരണവും പ്രതീക്ഷിക്കുന്നു. ഒരു മാസത്തെ ശമ്പളം 5 മാസങ്ങളിലായി പിടിക്കും. ആറു ദിവസത്തെ ശമ്പളം വീതം ഓരോ മാസവും. ഇത്
പൊതുമേഖലാ സ്ഥാപനങ്ങൾക്കും സർവകലാശാലകൾക്കും ബാധകമാണ്. ഇരുപതിനായിരത്തിൽ താഴെ ശമ്പളം ഉള്ളവരെ ഒഴിവാക്കിയിട്ടുണ്ട്. മന്ത്രിമാർ, എംഎൽഎമാർ, തദ്ദേശഭരണ അധ്യക്ഷന്മാർ എന്നിവർ വേതനത്തിന്റെ 30% നൽകും.

കൂടുതൽ പേർക്ക് സഹായം നൽകും. മാർച്ച് മുതൽ കോവിഡ് കാലയളവിൽ ആയിരം രൂപ അധിക ഇൻസെന്റീവ് നൽകും.

അതിർത്തികളിൽ കർശന പരിശോധന നടത്തും. അതിർത്തി പ്രദേശങ്ങളിലൂടെ ആളുകൾ കടക്കുന്നുണ്ട്. ഇത് കർശനമായി തടയും. ചരക്ക് വാഹനങ്ങൾ പരിശോധിക്കും. ഇടവഴികളിൽ ബൈക്ക് പട്രോളിങ്ങ് നടത്തും. അതിർത്തി പങ്കിടുന്ന സ്ഥലങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിക്കും. പരിശോധനയ്ക്ക് ഡിവൈഎസ്പിമാരെ നിയോഗിക്കും. നിശ്ചിത പ്രവേശന മാർഗങ്ങൾ ഉണ്ടാകും. നിയമം ലംഘിച്ചാൽ കർശന നടപടി എടുക്കും.

ഐഡി കാർഡ് ഉള്ള സന്നദ്ധപ്രവർത്തകർ സർക്കാർ വിരുദ്ധ സമരത്തിൽ പങ്കെടുത്തിട്ടുണ്ട്. ഇതിലൂടെ ഇവർ സന്നദ്ധ പ്രവർത്തനത്തിന് യോഗ്യരല്ല എന്ന് തെളിയിച്ചു.

നഴ്സുമാരുടെ പ്രശ്നങ്ങൾ പരിഹരിക്കും. ജസ്ലോക് ആശുപത്രി നഴ്സുമാരുടെ പ്രശ്നം മഹാരാഷ്ട്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും.

മലപ്പുറത്ത് 4 മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചു. മഞ്ചേരി പയ്യനാടുള്ള പെൺകുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്. ഹൃദ്രോഗം ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു.

കാർഷിക സ്വയംപര്യാപ്തത കൈവരിക്കും. മന്ത്രിതല യോഗം ചേർന്നു. സമവായ കൃഷിക്കുള്ള കർമ്മപദ്ധതി ഒരാഴ്ചയ്ക്കകം നടപ്പാക്കും. തരിശിട്ട സ്ഥലങ്ങൾ കണ്ടെത്തും. ഭൂവുടമകൾക്ക് ആശങ്ക വേണ്ട. മുട്ട, പാൽ ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കും. ഒരു വീട്ടിൽ അഞ്ചു കോഴിയെ എങ്കിലും വളർത്താം. ആവശ്യമായ വായ്പ്പയ്ക്ക് വിപുല പദ്ധതി. നബാർഡ് സഹായം തേടും. വീട്ടിൽ ഒന്നോ രണ്ടോ പശുക്കളെ വളർത്താൻ പദ്ധതി. പഞ്ചായത്ത് തോറും ഫാമുകൾ. മത്സ്യമേഖലയ്ക്കുള്ള പാക്കേജ് കേന്ദ്രം പരിഗണിക്കണം. ബദൽ ഉപജീവനമാർഗത്തിന് പദ്ധതികൾ നടപ്പാക്കും. ഉപയോഗശൂന്യമായ കുളങ്ങളിൽ മത്സ്യകൃഷി പരിഗണിക്കും. അലങ്കാര മത്സ്യ കൃഷി പ്രോത്സാഹിപ്പിക്കും. ഉപ്പുവെള്ള കൃഷി വിപുലീകരിക്കും. കേരള ചിക്കൻ പദ്ധതി പദ്ധതി വ്യാപിപ്പിക്കും.

കോടതി നടത്തുന്നത് സ്വാഭാവിക വിവരശേഖരണം. പരിശോധന നടക്കട്ടെ. ഹൈക്കോടതിയിൽ ഉണ്ടായത് സ്വാഭാവിക നടപടി. ഉന്നയിച്ച ചോദ്യങ്ങൾ വിവരശേഖരണത്തിന്റെ ഭാഗം. വഴിതിരിച്ചുവിടാനുള്ള ശ്രമം കോവിഡ് പ്രവർത്തനങ്ങൾ ദുർബലമാക്കും. ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *