കാസർഗോഡ് കാഞ്ഞങ്ങാട് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ രാഷ്ട്രീയ പ്രത്യുപകാരം ചോദിച്ച് ബിജെപി പ്രവർത്തകർ. കാഞ്ഞങ്ങാട് നഗരസഭയിലാണ് സംഭവം. ബിജെപി മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തിലാണ് സന്നദ്ധ സേവനത്തിന്റെ മറയിൽ പ്രത്യുപകാരം ആവശ്യപ്പെട്ടത്. രാഷ്ട്രീയ പ്രവർത്തനത്തിന്റെ ദൃശ്യങ്ങൾ പുറത്തായി.

കാഞ്ഞങ്ങാട് നഗരസഭയിലെ ഒൻപതാം വാർഡായ കല്യാൺ റോഡിലാണ് സംഭവം. ബിജെപിയുടെ സഹായം എന്ന് പറഞ്ഞുകൊണ്ടാണ് പ്രവർത്തകർ വീട്ടിൽ എത്തിയത്. ബിജെപി മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറി ഉണ്ണികൃഷ്ണൻ, വേണു, ഗോപാലൻ, സുരേന്ദ്രൻ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു. കൊറോണ കാലത്ത് നൽകുന്ന സഹായത്തിന് പ്രത്യുപകാരം വേണമെന്ന് പ്രാദേശിക നേതാക്കൾ ആവശ്യപ്പെടുകയായിരുന്നു. സംഭവം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. പ്രവർത്തകർക്കെതിരെ നടപടി ഉണ്ടായേക്കുമെന്നാണ് സൂചന.

കൊറോണ കാലത്ത് സന്നദ്ധ പ്രവർത്തനം പാടില്ലെന്ന് ജില്ലാ കളക്ടർ നിർദേശം നൽകിയിരുന്നു. മുഖ്യമന്ത്രിയും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനിടെയാണ് കൊറോണ പ്രതിരോധ പ്രവർത്തനത്തിന്റെ പേരിൽ ബിജെപി പ്രവർത്തകരുടെ രാഷ്ട്രീയ മുതലെടുപ്പ്.

Leave a Reply

Your email address will not be published. Required fields are marked *