നിയന്ത്രണം ലംഘിച്ച് ജനങ്ങളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട കൊറോണ ബാധിതരായ രണ്ട് പ്രവസികള്‍ക്കെതിരെ കര്‍ശന നടപടിയെടുത്തു. അവര്‍ക്ക് ഇനി വിദേശത്തേക്ക് പോകാന്‍ അനുമതി ലഭിക്കില്ലെന്നും ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത് ബാബു അറിയിച്ചു. നിരോധനാജ്ഞ നിലനില്‍ക്കുമ്പോഴും നിരവധി നിയമലംഘനങ്ങള്‍ നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അവര്‍ക്കെതിരെ നടപടിയെടുത്തു. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ തത്സമയം നടപടിയെടുക്കും. ഇനി അഭ്യര്‍ഥനയില്ലെന്നും നടപടി മാത്രമാണുണ്ടാവുകയെന്നും കളക്ടര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *