കണ്ണൂർ: ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർക്ക് സംസ്ഥാന സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും മാനദണ്ഡങ്ങൾക്കനുസരിച്ച് ക്വാറന്റീൻ സൗകര്യങ്ങൾ ഒരുക്കുന്നില്ലന്ന് പരാതി. ചെറുപുഴ കന്നിക്കളത്തുള്ള നവജ്യോതി കോളേജിൽ ക്വാറന്റീനിൽ കഴിയുന്നവരെ ക്ലാസ് മുറികളിൽ ബഞ്ചുകൾ കൂട്ടിയിട്ടാണ് കിടക്കാൻ ആവശ്യപ്പെട്ടത്. നിലവിൽ രണ്ടു പേരാണ് ക്വാറന്റീനിൽ പ്രവേശിപ്പിച്ചിട്ടുള്ളത്.

നാലു ബെഞ്ചുകൾ അടുക്കി വെച്ച് കിടക്കാനാണ് ആവശ്യപ്പെട്ടത്. ശുചീകരണ നടത്താത്ത ക്ലാസ് റൂമുകൾ ആണ് താമസിക്കാൻ നൽകിയത്. സന്നദ്ധ വളണ്ടിയർമാരെ ഉപയോഗിച്ച് വൃത്തിയാക്കാമെന്നിരിക്കെ ഇതൊന്നും ചെയ്യാതെ ഇക്കാര്യത്തിൽ മനഃപൂർവമായ അലംഭാവമാണ് ചെറുപുഴ പഞ്ചായത്ത് കാണിക്കുന്നത് എന്നും ആക്ഷേപം ഉയർന്നിട്ടുണ്ട് .

കിടക്കാനായി മെത്തയോ ശുചി മുറികളിൽ വെളിച്ചമോ ഇല്ല. പഞ്ചായത്ത് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാത്ത സാഹചര്യത്തിൽ സന്നദ്ധ പ്രവർത്തകരാണ് താമസക്കാർക്ക് മെത്ത എത്തിച്ചു നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *