ഏറണാകുളം: പൊലീസ് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് യാത്രക്കാരുമായി പോയ കെഎസ്ആര്‍ടിസി വോള്‍വോ ബസ് ചാലക്കുടി ബസ് സ്റ്റാന്‍ഡില്‍ തടഞ്ഞു. ഈ ബസില്‍ രോഗ ലക്ഷണങ്ങളുള്ള 2 യാത്രക്കാരുണ്ടായതിനെ തുടര്‍ന്നാണ് ബസ് തടഞ്ഞത്. ഷാര്‍ജയില്‍ ഹോം ക്വാറന്റീന്‍ നിര്‍ദേശിച്ചവരാണ് ഇവരെന്നാണ് ലഭിച്ച വിവരം. ഇരുവരുടെയും കയ്യില്‍ ‘ഹോം ക്വാറന്റീന്‍’ മുദ്ര പതിപ്പിച്ചിട്ടുണ്ടായിരുന്നു.

ഇന്നലെ ഷാര്‍ജയില്‍ നിന്ന് ബെംഗളൂരുവില്‍ എത്തിയവരാണിവര്‍. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് അങ്കമാലി വരെ ടാക്‌സിയില്‍ എത്തുകയും അവിടെ നിന്ന് കെഎസ്ആര്‍ടിസി ബസില്‍ കയറുകയുമാണ് ചെയ്തത്. ഇവരുടെ കയ്യില്‍ ‘ഹോം ക്വാറന്റീന്‍’ മുദ്ര കണ്ട ബസ് കണ്ടക്ടര്‍ ഡിഎംഒയെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് പൊലീസ് എത്തി ബസ് തടഞ്ഞു. ഒരാള്‍ തൃപ്രയാര്‍ വടക്കുംമുറി സ്വദേശിയാണ്. മറ്റെയാള്‍ മണ്ണുത്തി ചെന്നായ് പാറ സ്വദേശിയും. ഇരുവരെയും പിഡബ്ല്യുഡി റസ്റ്റ് ഹൗസിലേയ്ക്ക് മാറ്റി. 40 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. ഇവരെ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Leave a Reply

Your email address will not be published. Required fields are marked *