കൊറോണ വൈറസ് വ്യാപനത്തിനിടെ കേരളത്തിന് ആശ്വാസവാർത്ത. സംസ്ഥാനത്ത് രണ്ടാമത്തെ കൊറോണ മരണം നടന്ന തിരുവനന്തപുരം പോത്തൻകോട്ട് സ്ഥിതി​ഗതികൾ സാധാരണ നിലയിലേക്ക്.

സമൂഹ വ്യാപനത്തിന്‍റെ സാഹചര്യം നിലവിൽ ഇല്ലെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ വിലയിരുത്തുന്നത്. കൊവിഡ് ബാധിച്ച് മരിച്ചയാളുടെ ബന്ധുക്കൾക്ക് അടക്കം കഴിഞ്ഞ ദിവസം നടത്തിയ ടെസ്റ്റുകൾ നേഗറ്റീവ് ആയിരുന്നു.

പോത്തൻകോട് കൊറോണ രോ​ഗബാധയേറ്റ് മരിച്ചയാൾ കൂടുതൽ ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുക കൂടി ചെയ്തതോടെയാണ് പോത്തൻകോട് കടുത്ത നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിട്ടത്.

പ്രദേശം പൂര്‍ണ്ണമായും അടച്ച് ആളുകളെ നിരീക്ഷണത്തിലാക്കിയ കടുത്ത നിന്ത്രണത്തിൽ ഇളവ് വരുത്താനാണ് ഇപ്പോൾ തീരുമാനിച്ചിട്ടുള്ളത്. പോത്തൻകോടിലെയും പരിസരപ്രദേശത്തേയും ആളുകൾ നിരീക്ഷണത്തിൽ തുടരണം. പക്ഷെ അവശ്യ സാധനങ്ങൾ വിൽക്കന്ന കടകൾ തുറക്കുന്നതിന് അടക്കം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കിയിട്ടുണ്ട്.

തിരുവനന്തപുരം ജില്ലാ കളക്ടറാണ് അധിക നിയന്ത്രണങ്ങൾ പിൻവലിച്ച് ഉത്തരവിറക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *