കെ.എം ഷാജിക്കെതിരെ വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഇന്ന് എഫ്ഐആർ കോടതിയിൽ സമർപ്പിക്കും. തലശേരി വിജിലൻസ് കോടതിയിലാണ് എഫ്ഐആർ സമർപ്പിക്കുക. ഇതോടെ കെഎം ഷാജിക്കെതിരായ അന്വേഷണത്തിന് തുടക്കമാകും.
അഴീക്കോട് സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗം അനുവദിക്കാൻ പണം വാങ്ങിയെന്ന പരാതിയിലാണ് നിലവിൽ കെഎം ഷാജിക്കെതിരെ വിജിലൻസ് കേസെടുത്തിരിക്കുന്നത്.
2017 ൽ നൽകിയ പരാതിയിൽ 2018 ൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയിരുന്നു. സ്കൂൾ മാനേജ്മെന്റിൽ നിന്ന് 25 ലക്ഷം കൈപ്പറ്റിയാതായാണ് പരാതി. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പത്മനാഭനാണ് പരാതിക്കാരൻ
അതേസമയം നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും ഇനി പല അന്വേഷണവും താൻ നേരിടേണ്ടിവരുമെന്നും കെ എം ഷാജി എംഎൽഎ പ്രതികരിച്ചു. ലീഗ് ഒപ്പമുണ്ടെന്നും നിയമനടപടി പാർട്ടി നേതൃത്വവുമായി ആലോചിച്ച് ചെയ്യുമെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.