കൊവിഡ് 19 സ്ഥിരീകരിച്ച ഇടുക്കിയിലെ പൊതുപ്രവർത്തകനുമായി അടുത്തിടപഴകിയ മുതിർന്ന കോൺഗ്രസ് നേതാവും ഇരിക്കൂർ എംഎൽഎയുമായ കെ സി ജോസഫ് സ്വയം നിരീക്ഷണത്തിൽ പോയി. നിരീക്ഷണത്തിൽ കഴിയാൻ സ്വയം തീരുമാനിക്കുകയായിരുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഇടുക്കിയിൽ കൊവിഡ് സ്ഥിരീകരിച്ച പൊതുപ്രവർത്തകൻ എംഎൽഎ ഹോസ്റ്റലിൽ എത്തിയപ്പോൾ കെ സി ജോസഫിന്റെ മുറിയിലും പോയിരുന്നു. കെ സി ജോസഫുമായി ഏറെ നേരം ചെലവഴിക്കുകയും ചെയ്തിരുന്നു. ഈ ഒരു സാഹചര്യത്തിലാണ് കെ സി ജോസഫ് സ്വയം നിരീക്ഷണത്തിൽ പോകാൻ തീരുമാനിച്ചത്.

ഡോക്ടർമാരുടെ പരിശോധനയിൽ കെ സി ജോസഫിന് കൊവിഡിന്റെ ലക്ഷണങ്ങളില്ലെന്ന് വ്യക്തമായിട്ടുണ്ട്. പ്രതിരോധമെന്ന നിലയിലാണ് നിരീക്ഷണത്തിലിരിക്കാൻ തീരുമാനിച്ചതെന്നും കെ സി ജോസഫ് അറിയിച്ചു.
മാർച്ച് പതിനൊന്നിനാണ് ഇടുക്കിയിലെ പൊതുപ്രവർത്തകൻ എംഎൽഎ ഹോസ്റ്റലിൽ എത്തിയത്. തുടർന്ന് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ധർണയിൽ ഉൾപ്പടെ പങ്കെടുത്തിരുന്നു. 26നാണ് അദ്ദേഹത്തിന് കൊവിഡ് ബാധ സ്ഥിരീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *