തിരുവനന്തപുരം: കേരളത്തില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലുള്ള ഇയാള്‍ മലപ്പുറം സ്വദേശിയാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
അതേസമയം നിരീക്ഷണത്തിലുള്ളവരുടെ വീടിന് പുറത്ത് പോസ്റ്റര്‍ പതിപ്പിക്കുമെന്ന് മന്ത്രി കടംകപള്ളി സുരേന്ദ്രന് പറഞ്ഞു. കൊവിഡ് 19 വൈറസ് വ്യാപനത്തിനെതിരെയുള്ള പോരാട്ടത്തില്‍ നിരീക്ഷണത്തിലിരിക്കാതെ പുറത്തുപോകുന്നവര്‍ ചെയ്യുന്നത് വലിയ തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.