ഇന്ന് സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കണ്ണൂർ ജില്ലയിൽ 7 പേർക്കും കാസർകോട് ജില്ലയിൽ 2 പേർക്കും കോഴിക്കോട് ജില്ലയിൽ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

രോഗം ബാധിച്ചവരില്‍ 7പേർക്ക് രോഗം പകർന്നത് സമ്പർക്കം വഴിയാണ്. 3 പേർ വിദേശത്തു നിന്ന് വന്നതാണ്.

ഇന്ന് 19 പേർ രോഗ മുക്തരായി. ഇന്ന് 201 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേരളത്തില്‍ 373 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. 278പേർ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *