ഇന്ന് സംസ്ഥാനത്ത് 12പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കണ്ണൂർ ജില്ലയിൽ 4 പേർക്കും കാസർകോട് ജില്ലയിൽ 4 പേർക്കും മലപ്പുറം ജില്ലയിൽ 2 പേർക്കും കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
രോഗം ബാധിച്ചവരില്‍ 11 പേർക്ക് രോഗം പകർന്നത് സമ്പർക്കം വഴിയാണ്. ഒരാൾ വിദേശത്തു നിന്ന് വന്നതാണ്.
ഇന്ന് 13 പേർ രോഗ മുക്തരായി. ഇന്ന് 153 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേരളത്തില്‍ 357 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. 258 പേർ ചികിത്സയിലാണ്.
സംസ്ഥാനത്ത് കോവിഡ് ബാധ സ്ഥിരീകരിച്ച് നൂറാം ദിവസം പിന്നിടുന്നു. സംസ്ഥാനത്ത് വെച്ച് കോവിഡ് ബാധ സ്ഥിരീകരിച്ച 8 വിദേശികൾക്ക് രോഗം ഭേദമായി.
ചികിത്സയിലുള്ള 7.5 ശതമാനം പേർ 60 വയസ്സിന് മുകളിലുള്ളവർ ആണ്. 6.9 ശതമാനം 20 വയസ്സിനു മുകളിലുള്ളവർ ആണ് .