ഇന്ന് സംസ്ഥാനത്ത് 6 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 6 പേരും കണ്ണൂർ ജില്ലയിലുള്ളവരാണ്.
രോഗബാധ ഉണ്ടായവരിൽ അഞ്ചുപേർ വിദേശത്തു നിന്നും വന്നവരാണ്. ഒരാൾക്ക് രോഗബാധ ഉണ്ടായത് സമ്പർക്കം വഴിയാണ്.
ഇന്ന് 21 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ഇന്ന് 114 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. 62 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംസ്ഥാനത്ത് നിരീക്ഷണത്തിൽ കഴിയുന്നത് 46,323 പേരാണ്. ഇതിൽ 45,925 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. മറ്റുള്ളവർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
19,756 സാംപിളുകൾ പരിശോധിച്ചു. 19,074 സാംപിളുകളുടെ പരിശോധനാഫലം നെഗറ്റീവായി. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ള എല്ലാവരെയും പരിശോധിക്കും.