ഇന്ന് സംസ്ഥാനത്ത് 7 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കണ്ണൂർ ജില്ലയിൽ 4 പേർക്കും കോഴിക്കോട് ജില്ലയിൽ രണ്ടുപേർക്കും കാസർകോട് ജില്ലയിൽ ഒരാൾക്കും ആണ് രോഗബാധ സ്ഥിരീകരിച്ചത്.

രോഗബാധ ഉണ്ടായവരിൽ അഞ്ചുപേർ വിദേശത്തു നിന്നും വന്നവരാണ്. രണ്ടു പേർക്ക് രോഗബാധ ഉണ്ടായത് സമ്പർക്കം വഴിയാണ്.

ഇന്ന് 27 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ഇന്ന് 108 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 147 പേർ ഇപ്പോൾ ചികിത്സയിലാണ്. കേരളത്തില്‍ 394 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് നിരീക്ഷണത്തിൽ കഴിയുന്നത് 88,855 പേരാണ്. ഇതിൽ 88,332 അവർ വീടുകളിൽ നിരീക്ഷണത്തിലാണ്. മറ്റുള്ളവർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *