കോ​ഴി​ക്കോ​ട്: കേരളത്തിൽ ര​ണ്ട് ഹൗ​സ് സ​ര്‍​ജ​ന്മാ​ര്‍​ക്ക് കോ​വി​ഡ് 19 സ്ഥിരീകരിച്ചു. കോ​ഴി​ക്കോ​ട് മെഡിക്കൽ കോ​ള​ജി​ലെ ഹൗ​സ് സ​ര്‍​ജ​ന്മാ​ര്‍​ക്കാ​ണ് കോ​വി​ഡ് റിപ്പോര്‍ട്ട് ചെയ്തത്. രോഗം സ്ഥിരീകരിച്ച രണ്ടുപേരും ഡ​ല്‍​ഹി​യി​ല്‍ വി​നോ​ദ​യാ​ത്ര പോ​യ​വ​രാ​ണ്.

നിസാമുദീന്‍ മതസ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍ യാത്ര ചെയ്ത ട്രെ​യി​നി​ലാ​ണ് ഡോ​ക്ട​ര്‍​മാ​ര്‍ സ​ഞ്ച​രി​ച്ച​തെന്നാണ് വിവരം. ഇതിന്‍റെ പശ്ചാത്തലത്തില്‍ ഇ​രു​വ​രെ​യും പ​രി​ശോ​ധി​ച്ച ആ​റ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​ധ്യാ​പ​ക​രെയും നിരീക്ഷണത്തിലാക്കി.

Leave a Reply

Your email address will not be published. Required fields are marked *