കനത്ത മഴയില്‍ റോഡ് തകര്‍ന്ന് വാഹനങ്ങള്‍ താഴ്ച്ചയിലേക്ക് മറിഞ്ഞു. കൊച്ചി കളമശ്ശേരിയിലെ വട്ടേക്കുന്നിലാണ് അപകടം. പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ പത്തടി താഴ്ച്ചയിലേക്കാണ് മറിഞ്ഞത്. മണ്ണിടിയുമ്പോൾ വാഹനങ്ങളില്‍ ആരും ഉണ്ടായിരുന്നില്ല. മൂന്ന് കാറുകളാണ് താഴേക്ക് മറിഞ്ഞത്. കാറുകള്‍ മാറ്റാനുള്ള ശ്രമം പുരോഗമിക്കുകയാണ്.

അതേസമയം എറണാകുളം ജില്ലയില്‍ ഇന്നലെ രാത്രി മുതല്‍ കനത്ത മഴയാണ് തുടരുന്നത്. കൊച്ചി നഗരത്തിലും ആലുവയിലും വെള്ളക്കെട്ട് രൂപപ്പെട്ടു. കടകളില്‍ വെള്ളം കയറി.കൊച്ചി നഗരത്തിന് സമീപമുള്ള ഉദയ കോളനി,കമ്മട്ടിപാടം, പെരുമ്ബടപ്പ് പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറി. കര്‍ഫ്യൂ ആയതിനാല്‍ വ്യാപാരികള്‍ക്ക് കടകള്‍ തുറന്ന് സാധനങ്ങള്‍ മാറ്റാനും കഴിയാത്ത സ്ഥിതിയാണ്. പ്രധാന റോഡുകളെല്ലാം വെള്ളത്തില്‍ മുങ്ങിയതോടെ വാഹനയാത്രയും ദുഷ്കരമായി.

സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായതോടെ വ്യാപകമായി മഴ ലഭിച്ചു. ആറ് ജില്ലകളില്‍ ഒറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലാണ് കാലാവസ്ഥാ കേന്ദ്രം ജാഗ്രതാ നിര്‍ദേശം നല്‍കിയത്. തെക്കല്‍ ജില്ലകളിലും മധ്യകേരളത്തിലും ഇന്നലെ രാത്രി ആരംഭിച്ച മഴ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *