കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ആരോഗ്യനില ഗുരുതരം. ഇന്നലെ രാത്രി എട്ടരയോടെ രോഗം മൂര്‍ച്ഛിക്കുകയും തുടര്‍ന്ന ഐസിയുവിലേക്ക് മാറ്റുകയും ചെയ്തു.
സെന്‍ട്രല്‍ ലണ്ടനിലെ സെന്റ് തോമസ് എന്‍.എച്ച്.എസ് ആശുപത്രിയിലാണ് അദ്ദേഹം. പ്രധാനമന്ത്രിയുടെ ചുമതലകള്‍ താല്കാലികമായി വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് നിര്‍വഹിക്കും.
ഞായറാഴ്ച രാത്രിയാണ് ബോറിസിനെ ആരോഗ്യനില മെച്ചപ്പെടാതെ വന്നതോടെ ആശുപത്രിയിലേക്ക് മാറ്റിയത്. ആരോഗ്യനില മെച്ചപ്പെടുന്നതായി കാണിച്ച് അദ്ദേഹം ഇന്നലെ ഉച്ചയ്ക്ക് ട്വീറ്റ് ചെയ്തിരുന്നു. ഇതിനു ശേഷം രാത്രിയോടെയാണ് ആരോഗ്യനില മോശമായതും ഐസിയുവിലേക്ക് മാറ്റിയതും.