മലപ്പുറം: മലപ്പുറത്ത് മദ്യശാലകള്‍ അടച്ചിടാന്‍ നഗരസഭാ കൗണ്‍സിലിന്റെ തീരുമാനം. കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധത്തിന്റെ ഭാഗമെന്നോണമാണ് ഈ തീരുമാനം. നഗരസഭ പരിധിയിലെ ബിവറേജസ് കോര്‍പ്പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും മദ്യശാലകളാണ് അടച്ചിടുക. ഈ മാസം 31 വരെയാണ് അടച്ചിടുക.

അതേസമയം അടച്ചിടാനുള്ള കൗണ്‍സിലിന്റെ തീരുമാനത്തെ പ്രതിപക്ഷം എതിര്‍ത്തെങ്കിലും അത് മറികടന്നാണ് നടപടി കൈകൊള്ളുന്നത്. ഇതുസംബന്ധിച്ച്‌ മദ്യശാലകള്‍ക്ക് നോട്ടീസ് നല്‍കാന്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയതായി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.എച്ച്‌ ജമീല അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *