ന്യൂയോര്‍ക്ക്: കൊറോണ വൈറസ് മനുഷ്യരില്‍ ദീര്‍ഘകാലം നിലനില്‍ക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. മഹാമാരിക്കെതിരെ കൂടുതല്‍ ജാഗ്രത പാലിക്കണം. ലോകത്ത് പട്ടിണി രൂക്ഷമാകാന്‍ സാധ്യതയുണ്ട്. 265 ലക്ഷത്തിലേറെ പേര്‍ക്ക് ഇതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കി. ആഫ്രിക്കയിലും അമേരിക്കന്‍ രാഷ്ട്രങ്ങളിലും സ്ഥിതി ഇനിയും ഗുരുതരമാകുമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

”അബന്ധം കാണിക്കരുത്. നമുക്ക് പോകാന്‍ ഏറെ ദൂരമുണ്ട്. ഒരുപാട് കാലം കൊറോണ വൈറസ് നമ്മോടൊപ്പമുണ്ടാകും. വീട്ടിലിരിക്കാനുള്ള ഉത്തരവുകളും ശാരീരിക അകലം പാലിക്കുന്ന മറ്റ് നടപടികളും മൂലം പല രാജ്യങ്ങളിലും രോഗവ്യാപനം വിജയകരമായി പിടിച്ചു നിര്‍ത്താന്‍ സാധിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ല.” -ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

അതേസമയം, ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 26 ലക്ഷം പിന്നിട്ടു. വിവിധ രാജ്യങ്ങളിലായി ഇന്നലെ മാത്രം 6000ത്തിലേറെ പേരാണ് മരിച്ചത്. ഇതോടെ അസുഖത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 1,83,000 പിന്നിട്ടു.

Leave a Reply

Your email address will not be published. Required fields are marked *