കൊവിഡ് 19 പ്രതിസന്ധി സൃഷ്ടിച്ച കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ക്ക് സഹായവുമായി അല്ലു അര്‍ജുന്‍. കേരളം, ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങള്‍ക്കായി ഒരു കോടി 25 ലക്ഷം രൂപയാണ് താരം നല്‍കുന്നത്. ആന്ധ്രാപ്രദേശിനും തെലങ്കാനയ്ക്കും 50 ലക്ഷം രൂപ വീതവും കേരളത്തിന് 25 ലക്ഷവുമാണ് താരം നല്‍കുക.
‘കൊവിഡ് 19 വൈറസ് നമ്മുടെ ദൈന്യംദിന ജീവിതത്തെ മാറ്റിമറിച്ചിരിക്കുകയാണ്. ഈ സമയത്തും ഡോക്ടര്‍മാരും, നഴ്‌സുമാരും, പൊലീസും അടക്കമുള്ളവര്‍ സമൂഹത്തിനായി പ്രയത്‌നിക്കുകയാണ്. അവരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ആന്ധ്രാപ്രദേശ്, തെലങ്കാന, കേരളം എന്നീ സംസ്ഥാനങ്ങള്‍ക്കായി 1.25 കോടി രൂപ നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. ഈ വൈറസിനോട് പോരാടാനുള്ള ഒരേഒരു മാര്‍ഗം പതിവായി കൈകള്‍ കഴുകുക എന്നതും ഐസൊലേഷനില്‍ കഴിയുക എന്നതുമാണ്.’- പുറത്തു വന്ന വീഡിയോയില്‍ അല്ലു അര്‍ജുന്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *