ഡൽഹി : കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കേരളത്തെ അഭിനനന്ദിച്ച് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല. കേരള നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ ഫോണില്‍ വിളിച്ചാണ് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല അഭിനനന്ദനം അറിയിച്ചത്.
കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം കാണിക്കുന്ന മാതൃകാപരമായ പ്രവര്‍ത്തങ്ങളില്‍ സംതൃപ്തിയുണ്ടെന്ന് ഓം ബിര്‍ല പറഞ്ഞു. കേരള സര്‍ക്കാരിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും അഭിനന്ദനം അറിയിക്കണമെന്നും ഓം ബിര്‍ല പറഞ്ഞതായി സ്പീക്കറുടെ ഓഫീസ് അറിയിച്ചു.
രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളത്തിന്റെ ഇടപെടല്‍ മാതൃകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും വിലയിരുത്തിയിരുന്നു. രോഗ വ്യാപനത്തിന്റെ തോത് ഉയര്‍ന്നിട്ടും കൊവിഡ് മരണങ്ങള്‍ ഫലപ്രദമായി തടയാന്‍ കേരളത്തിന് കഴിഞ്ഞെന്നായിരുന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം അഭിപ്രായപ്പെട്ടത്.
സുപ്രീംകോടതിയും ഹൈക്കോടതിയും നേരത്തെ കേരളത്തിന്റെ രോഗപ്രതിരോധപ്രവര്‍ത്തനത്തെ അഭിനന്ദിച്ചിരുന്നു. കേരളത്തിന്റെ് ആരോഗ്യപ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് ബി.ബി.സി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളും രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *