കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ ഡോക്ടർമാരുടെ പങ്കിനെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അവർ ഈ പോരാട്ടത്തിൽ ഇനിയും സമർപ്പിതമായി പ്രവർത്തിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ ആതുരസേവന രംഗത്തുള്ളവരുടെ എല്ലാ ആശങ്കകളും പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ മുതിർന്ന പ്രതിനിധികളുമായി വീഡിയോ കോൺഫറൻസിംഗിലൂടെ നടത്തിയ ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ആതുരസേവന രംഗത്തുള്ളവരുടെ എല്ലാ ആശങ്കകളും പരിഹരിക്കും. അവരുടെ ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്തുന്നതിൽ മോദി സർക്കാർ ഒരു വീഴ്ചയും വരുത്തുകയില്ലെന്നും ആഭ്യന്തരമന്ത്രി ഉറപ്പ് നൽകി. ആരോഗ്യ പ്രവർത്തകർക്കെതിരെ അടുത്തിടെ നടന്ന ആക്രമണത്തെ ശക്തമായി അപലപിച്ച അമിത് ഷാ, ഡോക്ടർമാരുടെ എല്ലാ പ്രശ്‌നങ്ങളും ആശങ്കകളും പ്രധാനമന്ത്രി നിരീക്ഷിക്കുകയാണെന്നും അറിയിച്ചു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ തടയാൻ ആവശ്യമായ എല്ലാ സംവിധാനങ്ങളും ഏർപ്പെടുത്തും. ആഗോളവും ദേശീയവുമായ സാഹചര്യത്തിനു വിരുദ്ധമാകയാൽ പ്രതീകാത്മക പ്രതിഷേധം പോലും ഇപ്പോൾ പ്രഖ്യാപിക്കരുതെന്ന് അദ്ദേഹം ഡോക്ടർമാരോട് അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *