കൊച്ചി: കൊവിഡ് രോഗികളുടെ ഫോണ്‍ രേഖകള്‍ ശേഖരിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.
കൊവിഡ് ബാധിതരുടെ ഫോണ്‍ ടവര്‍ വിവരങ്ങൾ ശേഖരിക്കുന്നതിൽ തെറ്റില്ലെന്നും പൊലീസ് നടപടിയിൽ അപാകതയില്ലെന്നും കോടതി.

ഫോൺ കോൾ വിശദാംശങ്ങൾ അല്ല മറിച്ച് ടവർ ലൊക്കേഷൻ മാത്രമാണ് ശേഖരിക്കുന്നതെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. ദിവസേന കൊവിഡ് ബാധിതർ വർധിക്കുന്ന സാഹചര്യമാണുള്ളതെന്ന് ചെന്നിത്തലയോട് കോടതി പറഞ്ഞു. സെല്ലുലാർ കമ്പനികളെ കേസിൽ ഉൾപ്പെടുത്തേണ്ടതില്ലെന്നും കഴിഞ്ഞ ദിവസം ടവർ ലൊക്കേഷൻ എടുക്കുന്നതിൽ കുഴപ്പമില്ലെന്ന് പറഞ്ഞിട്ട് ഇപ്പോൾ പുതുതായി കാര്യങ്ങൾ എന്താണ് പറയുന്നതെന്നും കോടതിയുടെ ചോദ്യം.

സംസ്ഥാനത്ത് ദിവസേന രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയാണെന്നും നിലവിലെ സാഹചര്യം നിങ്ങള്‍ മനസ്സിലാക്കേണ്ടതല്ലേയെന്നും ചെന്നിത്തലയുടെ അഭിഭാഷകനോട് കോടതി ചോദിച്ചു.

നിരീക്ഷണം ഫലപ്രദമാക്കാന്‍ ടവര്‍ ലൊക്കേഷന്‍ മാത്രമാണ് പരിശോധിക്കുന്നതെന്ന് കഴിഞ്ഞ ദിവസം സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *