വെബ്ഡസ്‌ക്:
090920202/07:47

കൊവിഡ് രോഗിയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിലെ പ്രതി കായംകുളം സ്വദേശി നൗഫലിന്റെ കൊവിഡ് പരിശോധനാഫലം ഇന്ന് ലഭിക്കും. നിലവിൽ കൊട്ടാരക്കര സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതിയുടെ കസ്റ്റഡി അപേക്ഷ പരിശോധനാഫലം വന്നതിന് ശേഷമാകും പരിഗണിക്കുക.

പ്രതി മാപ്പ് പറയുന്നത് ഉൾപ്പെടെയുള്ള നിരവധി ശബ്ദരേഖ പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രതിയുടെ ക്രിമിനൽ പശ്ചാത്തലവും അടൂർ ഡിവൈഎസ്പി ആർ ബിനുവിന്റെ നേതൃത്വത്തിലുള്ള അന്വേണ സംഘം പരിശോധിച്ചു വരികയാണ്.

അതേസമയം, കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയ പെൺകുട്ടിയ്ക്ക് വിദഗ്ധ കൗൺസിലിംഗ് നൽകി തുടങ്ങി. പെൺകുട്ടി സാധാരണ നിലയിലേക്ക് എത്താൻ കൂടുതൽ സമയം എടുക്കുമെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *