തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച ചേരാനിരുന്ന നിയമസഭാ സമ്മേളനം മാറ്റിവച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

തിങ്കളാഴ്ച പ്രത്യേക മന്ത്രിസഭാ യോഗം ചേരും. സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗൺ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് യോഗത്തില്‍ തീരുമാനമെടുക്കും.

നിശ്ചയിച്ച ശേഷം നിയമസഭാ സമ്മേളനം റദ്ദാക്കുന്നത് കേരളസഭയുടെ ചരിത്രത്തില്‍ ആദ്യമാണ്. തലസ്ഥാനത്ത് ഉള്‍പ്പെടെ കോവിഡ് പടരുന്ന സാഹചര്യത്തില്‍ സഭ ചേരുന്നത് ഗുണകരമാകില്ലെന്ന വിലയിരുത്തലിലാണ് യോഗം മാറ്റിവച്ചത്.

Leave a Reply

Your email address will not be published. Required fields are marked *