കോഴിക്കോട്: കോഴിക്കോട് കോട്ടൂളിയില്‍ ജ്വല്ലറിയില്‍ തീപ്പിടുത്തമുണ്ടായി. അപ്പോളോ ജ്വല്ലറി ഷോറൂമിലാണ് തീ പിടുത്തമുണ്ടായത്. മൂന്ന് നിലകളുള്ള ജ്വല്ലറിക്കകത്ത് ആളുകള്‍ കുടുങ്ങിയിരുന്നു. എന്നാല്‍ ഇവരെ പുറത്തെത്തിച്ചതായി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നവര്‍ പറഞ്ഞു. എന്നാല്‍ ഇനിയും ആളുകള്‍ കുടുങ്ങിയിട്ടുണ്ടെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ജീവനക്കാരുള്‍പ്പെടെ നിരവധിപ്പേരാണ് അപകടസമയത്ത് കെട്ടിടത്തിനുള്ളിലുണ്ടായിരുന്നത്. നാലോളം അഗ്‌നിശമനസേനയൂണിറ്റെത്തിയാണ് തീയണക്കാനുളള ശ്രമം നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *