കോഴിപ്പോര് എന്ന സിനിമയുടെ കഥാകൃത്തും സംവിധായകരിൽ ഒരാളുമായ ജിബിറ്റ് ജോർജ്ജ് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഹൃദയാഘാതം മൂലം അന്തരിച്ചു .സുഹൃത്ത് ജിനോയ് ജനാര്‍ദ്ദനനൊപ്പം ചേര്‍ന്നാണ് ജിബിറ്റ് ജോര്‍ജ്ജ് കോഴിപ്പോര് സംവിധാനം ചെയ്തത്. സംവിധായകര്‍ തന്നെയായിരുന്നു തിരക്കഥ. ഇന്ദ്രന്‍സ്, പൗളി വല്‍സണ്‍, നവജിത് നാരായണന്‍, ജോളി ചിറയത്ത് എന്നിവരായിരുന്നു കേന്ദ്രകഥാപാത്രങ്ങള്‍.
കോഴിപ്പോര് എന്ന സിനിമയില്‍ നവജിത് നാരായണന്‍ അവതരിപ്പിച്ച നായക കഥാപാത്രത്തിന്റെ പേര് ജിബിറ്റ് എന്നായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *