ന്യൂഡല്‍ഹി: കോവിഡ് പ്രവര്‍ത്തനത്തില്‍ രാജ്യം ഒറ്റക്കെട്ടായി നിന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രവും സംസ്ഥാനവും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങള്‍ക്ക് ഈ പോരാട്ടത്തില്‍ മുഖ്യമായ ഒരു പങ്കുവഹിക്കുന്നുണ്ട്.

ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ കര്‍ഷകരുടെ പ്രധാന പങ്കുണ്ട്. സമൂഹത്തിന്‍റെ കാഴ്ചപ്പാടില്‍ മാറ്റം വന്നു മറ്റുള്ളവരുടെ സേവനം എത്ര വലുത് എന്ന് മനസ്സിലാക്കുന്നു.ഈ ത്യാഗത്തിന് രാജ്യത്തിലെ 130 കോടി ജനങ്ങള്‍ നമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.ദരിദ്രരായ ജനങ്ങളെ സര്‍ക്കാര്‍ പരമാവധി സഹായിക്കുന്നു .കകൊവിഡിന്‍റെ പശ്ചാത്തലത്തില്‍ മുഖാവരണം ജീവിതശൈലിയുടെ ഭാഗമായി.
പൊതുസ്ഥലത്ത് തുപ്പുന്നത് ഒഴിവാക്കണം.രാജ്യത്ത് വൈദ്യോപകരണങ്ങളുടെ വിതരണം സുഖമായി നടക്കുന്നു, ഇന്ത്യ പല രാജ്യങ്ങളെയും അവശ്യ മരുന്നുകള്‍ നല്‍കി സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു.ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷയ്ക്കായി ഓഡിനന്‍സ് പുറത്തിറക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *