തിരുവനന്തപുരം: കോവിഡിനെ നേരിടാന്‍ കേരളാ പോലീസ് നിര്‍മ്മിച്ച വിഡിയോ മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടത് ലക്ഷകണക്കിനു പേരാണ്. ഇതിന് മുന്‍പും കേരളാ പൊലീസ് ചെയ്ത ഒരു വീഡിയോ വൈറലായിരുന്നു. വിഡിയോയുടെ പ്രമേയം കൊറോണ വൈറസ് ഒരു സാധാരണക്കാരനെ ആക്രമിച്ചു കീഴ്‌പ്പെടുത്താന്‍ വരുന്നതാണ്. വിഡിയോയില്‍ അവതരിപ്പിച്ചിരിക്കുന്നത് ആദ്യം ഇയാള്‍ വൈറസിനെ ഭയക്കുകയും എന്നാല്‍ പിന്നീട് ആരോഗ്യപ്രവര്‍ത്തകരുടെ സഹായത്തോടെ വൈറസിനെ തുരത്തുന്നതുമാണ്.

പൊലീസ് ഉദ്യോഗസ്ഥനായ ജിബിന്‍ ജി. നായരാണ് ഹ്രസ്വചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. പൊലീസിന്റെ സോഷ്യല്‍ മീഡിയ സെല്ലാണ് ഈ വിഡിയോയുടെ പിന്നില്‍. ഇതിന്റെ മുന്നണിയിലും പിന്നണിയിലുമെല്ലാം പ്രവര്‍ത്തിച്ചിരിക്കുന്നത് പൊലീസുകാര്‍ തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *