കണ്ണൂര്‍: കോവിഡ് ആശങ്ക ശക്തമായതോടെ കണ്ണൂര്‍ നഗരം ഒരാഴ്ചത്തേക്ക് അടച്ചിടുമെന്ന് ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര പറഞ്ഞു. നഗരത്തിലെ പല കടകളിലും രോഗബാധിതരുടെ ബന്ധുക്കള്‍ എത്തിയതിനെ തുടര്‍ന്നാണ് നടപടി. സമ്പര്‍ക്കത്തിലൂടെ കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ ആളുകള്‍ ഇപ്പോഴും നഗരത്തിലേക്ക് വരുന്നത് പോലീസിന് വെല്ലുവിളിയാണ്. സമ്പര്‍ക്ക രോഗബാധ കൂടുന്നതിനാല്‍ ജില്ല മുഴുവന്‍ ജാഗ്രതയിലെന്നും കണ്ണൂര്‍ എസ്പി യതീഷ് ചന്ദ്ര പറഞ്ഞു.

കണ്ണൂരില്‍ അതീവ ജാഗ്രത ഏര്‍പ്പെടുത്തിയത് കോവിഡ് ബാധിച്ച് 28 വയസുകാരനായ എക്‌സൈസ് ഡ്രൈവര്‍ മരിച്ചതോടെയാണ്. ബ്ലാത്തൂര്‍ സ്വദേശിയായ കെപി സുനിലിന്റെ രോഗബാധയുടെ ഉറവിടം കണ്ടെത്താനാകാത്തത് ആശങ്ക ഉയര്‍ത്തുകയാണ്. ഇതിനിടെ ഡല്‍ഹിയില്‍ നിന്ന് എത്തി ക്വാറന്റീനിലായിരുന്ന ജവാനും സുഹൃത്തും ബൈക്ക് അപകടത്തില്‍ മരിക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ന് രാവിലെ ഏഴ് മുപ്പതോടെയാണ് ചൊവ്വാഴ്ച സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച മട്ടന്നൂര്‍ റെയ്ഞ്ചിലെ എക്‌സൈസ് ഡ്രൈവര്‍ കെപി സുനിലിന് ഹൃദയസ്തംഭനം ഉണ്ടായത്. കടുത്ത ന്യുമോണിയ ബാധിച്ച് ഇരു ശ്വസകോശത്തിന്റെയും പ്രവര്‍ത്തനം തകരാറിലായതിനാല്‍ മൂന്ന് ദിവസമായി വെന്റിലേറ്ററിലായിരുന്നു. യാതൊരു ആരോഗ്യ പ്രശ്‌നങ്ങളുമില്ലാതിരുന്ന 28 കാരന്‍ കൊവിഡ് ബാധിച്ച് ദിവസങ്ങള്‍ക്കകം മരിച്ചത് ആശങ്ക വര്‍ധിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *