ഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് കേസുകളില്‍ കനത്ത വര്‍ധന. 24,879 പേര്‍ക്കാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 7,67,296 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 487 പേര്‍ മരിച്ചുവെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളത് 2,69,789 പേരാണ്. രാജ്യത്ത് കോവിഡ് മരണങ്ങള്‍ 21,000 കടന്നു. ആകെ മരണം 21,129 ആയിരിക്കുകയാണ്.

പുതിയ കോവിഡ് കേസുകളുടെ 58.09 ശതമാനവും മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്ന് മാത്രം 14,454 പോസിറ്റീവ് കേസുകള്‍ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ കേന്ദ്രം ലഭ്യമാക്കുന്ന കണക്കുകള്‍ പറയുന്നത് രോഗമുക്തി നിരക്ക് ഉയരുന്നുവെന്നാണ്. നിലവില്‍ 62.08 ശതമാനമാണ് രോഗമുക്തി നിരക്ക്. 24 മണിക്കൂറിനിടെ 19,547 പേര്‍ ഈ സംസ്ഥാനങ്ങളില്‍ രോഗമുക്തരായി. ആകെ 1,07,40,832 സാമ്പിളുകള്‍ പരിശോധിച്ചെന്ന് ഐസിഎംആര്‍ അറിയിച്ചു. 24 മണിക്കൂറിനിടെ 2,67,061 സാമ്പിളുകളാണ് പരിശോധിച്ചത്.ഇത് വരെ 4,76,378 പേര്‍ കോവിഡ് മുക്തരായി.

Leave a Reply

Your email address will not be published. Required fields are marked *